വിക്കിയാത്ര:പുതിയ സംഭാവകർക്കുള്ള നുറുങ്ങുകൾ
തീർച്ചയായും ഏവർക്കും കുതിച്ച് മുന്നേറി വിക്കിയാത്രയെക്കുറിച്ചുള്ള അറിവ് പങ്കിടാൻ മടിക്കേണ്ടതില്ല. സംഭാവന ചെയ്യുന്ന ഉപയോക്താക്കളാണ് വിക്കിയാത്രയുടെ ഏറ്റവും പ്രധാനപ്പെട്ട ഉറവിടം. ദയവായി വിവരങ്ങൾ ചേർക്കുക, ചർച്ചകളിൽ ചേരുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, അല്ലെങ്കിൽ ചോദ്യങ്ങൾ ചോദിക്കുക. നിങ്ങളുടെ അറിവ് വിക്കിയാത്രയെ മികച്ച വഴികാട്ടിയാക്കുന്നു; ഞങ്ങളുടെ പ്രക്രിയകളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ വിക്കിയാത്രയെ മികച്ച പദ്ധതിയാക്കി മാറ്റുന്നു.
നിങ്ങൾ കൂടുതൽ ഇടപെടാൻ തുടങ്ങിയാൽ, വിക്കിയാത്ര ലേഖനങ്ങളിൽ വേഗത്തിൽ പ്രവർത്തിക്കാനും വിക്കിയാത്ര സമൂഹത്തിൽ പങ്കെടുക്കാനും ഇനിപ്പറയുന്ന നുറുങ്ങുകളും തന്ത്രങ്ങളും നിങ്ങളെ സഹായിച്ചേക്കാം.
വിക്കിയാത്രയിലേക്ക് എങ്ങനെ സംഭാവന നൽകാം എന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ആഗമന ലോഞ്ചിൽ പോസ്റ്റ് ചെയ്യാം (പ്രധാനമായി, പുതിയ ഉപയോക്താക്കളുടെ ചോദ്യങ്ങൾ), അവിടെ പഴയ ഒന്നോ അതിലധികമോ ആളുകൾ ഉത്തരം നൽകും. ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ സാധാരണയായി പ്രസക്തമായ ലേഖനത്തിന്റെ സംവാദ താളിൽ രേഖപ്പെടുത്തണം. വിക്കിയാത്ര:യാത്രാ വേദി (പൊതുയാത്ര ചർച്ചാ വേദി) അല്ലെങ്കിൽ യാത്രികരുടെ പബ് (പൊതു ചർച്ചയും മറ്റെവിടെയും ചേരാത്ത ചോദ്യങ്ങളും) എന്നിവയിലും നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം.
പൊതുവായ മാർഗ്ഗനിർദ്ദേശം
[തിരുത്തുക]നമ്മുടെ സോഫ്റ്റ്വെയർ ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കാം എന്നതിനെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു സഹായ വിഭാഗം, ലേഖനങ്ങൾ എങ്ങനെ രൂപകല്പന ചെയ്യാമെന്നതിനെക്കുറിച്ചുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ശൈലി മാനുവൽ, നമ്മൾ ഒരുമിച്ച് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിവരിക്കുന്ന നയങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നമുക്കുണ്ട്.
വിക്കിയാത്ര:എന്താണ് ഒരു ലേഖനം? നമ്മൾ കാര്യങ്ങൾ എങ്ങനെ വർഗ്ഗീകരിക്കുന്നു, ഏതൊക്കെ വിഷയങ്ങൾ അനിതരമായ ലേഖനങ്ങളിൽ ഉൾപ്പെടുത്തണം, മറ്റ് ലേഖനങ്ങളിൽ ഏതൊക്കെ ഉൾപ്പെടുത്തണം എന്നിവ വിവരിക്കുന്നു. ഒരു സജീവമായ വഴികാട്ടി സൃഷ്ടിക്കാനും വരണ്ടതും വിജ്ഞാനകോശപരവുമായ എഴുത്ത് ഒഴിവാക്കാനും നമ്മൾ എങ്ങനെ പ്രതീക്ഷിക്കുന്നുവെന്ന് നമ്മുടെ എഴുത്ത് രീതിയെക്കുറിച്ചുള്ള വഴികാട്ടി വിവരിക്കുന്നു.
പ്രത്യേക തരം ഉപയോക്താക്കൾക്കായി മാർഗ്ഗനിർദ്ദേശം നൽകുന്ന നിരവധി ലേഖനങ്ങളും നമ്മുടെ പക്കലുണ്ട്:
- വിക്കിയാത്ര:പുതുമുഖങ്ങൾക്ക് സ്വാഗതം – പുതിയ വായനക്കാർക്കും സംഭാവകർക്കും വേണ്ടി
- വിക്കിയാത്ര:വിക്കിപീഡിയർക്ക് സ്വാഗതം
- വിക്കിയാത്ര:നാട്ടുകാർക്ക് സ്വാഗതം – നിങ്ങളുടെ പ്രദേശത്തെക്കുറിച്ച് എഴുതുക
- വിക്കിയാത്ര:കോപ്പി എഡിറ്റർമാർക്ക് സ്വാഗതം
- വിക്കിയാത്ര:ഇവന്റ് സംഘാടകർക്ക് സ്വാഗതം – എഡിറ്റിംഗ് പ്രചാരണങ്ങൾ സജ്ജീകരിക്കുന്ന ആളുകൾക്ക്
- വിക്കിയാത്ര:വ്യാപാര ഉടമകൾക്ക് സ്വാഗതം
- വിക്കിയാത്ര:വിനോദസഞ്ചാര തൊഴിൽമേഖലക്കാർക്ക് സ്വാഗതം
വ്യാപാര ഉടമകളെയും മറ്റ് വിനോദസഞ്ചാര തൊഴില്മേഖലക്കാരെയും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, വിപണന ശൈലിയിലുള്ള വാചകങ്ങൾ സ്വാഗതാർഹമല്ല; അത് നമ്മുടെ ലക്ഷ്യങ്ങൾക്കോ അതിന്റെ ശൈലിക്കോ യോജിക്കില്ല. കാണുക: വിക്കിയാത്ര:ദല്ലാൾപണി ചെയ്യരുത്.
വിക്കിയാത്രയിൽ "ഇതുവരെ പൂർണ്ണതയിലെത്തിയിട്ടില്ലാത്ത" നിരവധി ലേഖനങ്ങളുണ്ട്. എന്തെങ്കിലും വിട്ടുപോയതുകൊണ്ടോ, അക്ഷരത്തെറ്റുണ്ടായതുകൊണ്ടോ, വിചിത്രമായി രൂപകൽപന ചെയ്തതുകൊണ്ടോ നമുക്ക് അത് പോലെ വേണമെന്ന് കരുതരുത്. നിങ്ങൾക്ക് കുതിച്ച് മുന്നേറി അത് പരിഹരിക്കാം, അല്ലെങ്കിൽ പ്രസക്തമായ സംവാദ താളിൽ അതിനെക്കുറിച്ച് ഒരു ചോദ്യം ചോദിക്കാം, അല്ലെങ്കിൽ അത് അവഗണിക്കാം.